1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മലപ്പുറം ഈസ്റ്റ് ജില്ല കെ എന്‍ എം ഖുര്‍ആന്‍ സാംസ്‌കാരിക സമ്മേളനം

മലപ്പുറം ഈസ്റ്റ് ജില്ല കെ എന്‍ എം സാംസ്‌കാരിക സമ്മേളനം സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: സൗഹൃദ സഹവര്‍ത്തിത്വത്തിന്റെ മൗലിക സന്ദേശങ്ങള്‍ നല്‍കുന്ന വേദഗ്രന്ഥങ്ങളുടെ മാതൃക പിന്‍പറ്റുകയാണ് ആധുനിക കാലഘട്ടത്തിലെ അപരവത്കരണത്തിന് പരിഹാരമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സാംസ്‌കാരിക സമ്മേളനം അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ മെഗാ ക്വിസും സാംസ്‌കാരിക സമ്മേളനവും സമൂഹ ഇഫ്താറും സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ മെഗാ ക്വിസ്സില്‍ സൈതലവി ഉള്ളാട്ടില്‍, അബ്ദുല്ലക്കുട്ടി പി, ഫൗസിയ കുണ്ടുതോട് എന്നിവര്‍ വിജയികളായി. ഡോ. ജാബിര്‍ അമാനി, സതീഷ് ചളിപ്പാടം, അബ്ദുല്‍കരീം വല്ലാഞ്ചിറ, പി എം എ ഗഫൂര്‍, അഡ്വ. ഫിറോസ് ബാബു, ഡോ. ലബീദ് അരീക്കോട്, എ നൂറുദ്ദീന്‍ എടവണ്ണ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ജൗഹര്‍ അയനിക്കോട്, ഫാസില്‍ ആലുക്കല്‍, ഉസാമ സി എ പ്രസംഗിച്ചു.
Back to Top