മലപ്പുറം ഈസ്റ്റ്, കോഴിക്കോട് സൗത്ത് ജില്ല എം എസ് എം ഹൈസെക്ക് സമ്മേളനം സമാപിച്ചു
മലപ്പുറം: ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിച്ച് തകര്‍ക്കുകയെന്ന സംഘപരിവാര്‍ ഗൂഢപദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള ഗൂഢശ്രമം ആശങ്കാജനകമാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം (ഹൈസക് 18) അഭിപ്രായപ്പെട്ടു. പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍, മുഹ്സിന പത്തനാപുരം, റിഹാസ് പുലാമന്തോള്‍, ഇസ്മായില്‍ കരിയാട്, മുനീര്‍ ഹാദി കാരപ്പുറം, ആദില്‍ നസീഫ് ഫാറൂഖി മങ്കട, റോഷന് പൂക്കോട്ടുംപാടം, വാഫി ശിഹാദ്, ഫഹീം പുളിക്കല്‍, അബ്സം കുണ്ടുതോട്, ആദില്‍ കുനിയില്‍ പ്രസംഗിച്ചു. എം എസ് എം ഗ്രീന്‍ ആര്‍മിയുടെ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍അലി മദനി നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ ട്രഷറര്‍ എ നൂറുദ്ദീന്‍, ഫോക്കസ് ഇന്ത്യ ചെയര്മാന് യു പി യഹ്യാഖാന്‍ പ്രസംഗിച്ചു. അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ എം എസ് എം സംസ്ഥാന പ്രസിഡന്റ് സുഫിയാന് അബ്ദുസത്താറിനുള്ള ഉപഹാരം ഐ എസ് എം ജില്ലാ സെക്രട്ടറി ജാബിര്‍ വാഴക്കാട് നല്കി. സമാപന സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. ഫിറോസ്ഖാന് ഐക്കരപ്പടി, വി ചിന്ന ടീച്ചര്‍, ലുഖ്മാന് പോത്തുകല്ല്, സി എ ഉസാമ, മുസ്ഫര്‍ റഷാദ്, ടി ടി ഫിറോസ്, അഡ്വ. അബ്ദുല്ല നസീഫ്, നജീബ് തവനൂര്‍, തമീം എടവണ്ണ, നദീര്‍ മൊറയൂര്‍, സലാഹുദ്ദീന് അയ്യൂബി പ്രസംഗിച്ചു.

കോഴിക്കോട്: മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥി സൗഹൃദമാക്കുന്നതിന് മതസംഘടനകള്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കണമെന്ന് കോഴിക്കോട് സൗത്ത് ജില്ല എം എസ് എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. എം കെ രാഘവന് എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ജസീന ഫൈസല്‍, നൗഷാദ് കാക്കവയല്‍, ശാഫി ഇന്‍സ്പയര്‍, റിഹാസ് പുലാമന്തോള്‍, അബ്ദുല്‍ജലീല്‍ മദനി വയനാട്, സജ്ജാദ് ഫാറൂഖി ആലുവ, മുഹ്സിന പത്തനാപുരം, അഡ്വ. പി എം ഹനീഫ്, റഷീദ് മടവൂര്‍, അബ്ദുസ്സത്താര്‍ ഓമശ്ശേരി, മജീദ് സുല്ലമി, യൂനുസ് നരിക്കുനി, നസീം മടവൂര്‍, ഷാഹിദ് നല്ലളം, ഹാരിസ് പറമ്പത്ത്, ശഫീഖ് പുതിയങ്ങാടി, ഉമറുല്‍ ഫാറൂഖ് കോയറോഡ്, നബീല്‍ പാലത്ത്, നൗഷീര്‍ കൊടിയത്തൂര്‍, റബീഹ് പാലത്ത്, ഇസ്ഹാഖ് കടലുണ്ടി, നസീല്‍ ചാലിയം, ഫവാസ് എളേറ്റില്‍, സല്മാന് പോത്തുകല്ല്, നസീഫ് അത്താണിക്കല്‍ പ്രസംഗിച്ചു.
