28 Wednesday
January 2026
2026 January 28
1447 Chabân 9

മമ്പുറം തങ്ങളുടെ കാല്! – കെ എ റസാഖ്, കല്പകഞ്ചേരി

മമ്പുറം തങ്ങളുടെ 180ാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് 2018 സപ്തംബര്‍ 17 ന് ചന്ദ്രിക പ്രസിദ്ധീകരിച്ച ‘മമ്പുറം നേര്‍ച്ച സപ്ലിമെന്റില്‍’ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ഒരു ചെറു ലേഖനമുണ്ട്. ലേഖനം തുടങ്ങുന്നത് റോളണ്ട് ഇ മില്ലറുടെ ‘Mappila Muslim of Kerala’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഉദ്ധരണിയോടെയാണ്. ഉദ്ധരണിയില്‍ പറയുന്നത് ‘മമ്പുറം തങ്ങളുടെ കാലാണ് സത്യം’ എന്ന് യാഥാസ്ഥിതികര്‍ സത്യം ചെയ്യാറുള്ളതിനെപ്പറ്റിയാണ്. എന്നാല്‍ പൂക്കോട്ടൂരിന്റെ പരിഭാഷ ‘മമ്പുറം തങ്ങളുടെ കാലത്തെ സത്യം’ എന്നാണ്. എന്തേ ‘കാലാണ് സത്യം’ എന്നു പറയാന്‍ പൂക്കോട്ടൂരിന് ഒരു മനസ്സാക്ഷിയുളുക്ക്? ഇനി  ‘കാലത്തെ തന്നെ സത്യം’ എന്നായാലും രക്ഷയുണ്ടോ സുഹൃത്തേ? ഇത്തരം ഗതികേടില്‍ സുന്നികള്‍ എത്തിപ്പെട്ടത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രബോധന പ്രതിഫലനം തന്നെ.
Back to Top