28 Wednesday
January 2026
2026 January 28
1447 Chabân 9

മനസിനകത്തെ ജാതി  ഇങ്ങനെയൊക്കെയാണ്  പുറംചാടുന്നത് – പ്രമോദ് പുഴങ്കര

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക് കുറിപ്പും ചിത്രവും ഇട്ടു എന്നതിന്റെ പേരില്‍ രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധവും പൗരാവകാശ നിഷേധവുമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്ന് മല കയറാന്‍ പോയതിനു ശേഷമാണ് അവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം രൂക്ഷമായത്. അവര്‍ മറ്റു പല ഗൂഢാലോചനകളുടെയും ഭാഗമാണെന്ന ആരോപണങ്ങളൊന്നും അവരുടെ പൗരാവകാശനിഷേധത്തെ സാധൂകരിക്കുന്നില്ല. സുപ്രീം കോടതി വിധിക്കു ശേഷം ഏതൊരു സ്ത്രീക്കും തന്റെ ജീവചരിത്രമൊന്നും ആരെയും ബോധ്യപ്പെടുത്താതെത്തന്നെ ലക്ഷക്കണക്കിന് പുരുഷന്മാര്‍ അവിടെ പോകുന്നതു പോലെ അവിടെപ്പോയി വരാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിരിക്കെ, അത്തരത്തിലുള്ള സാമാന്യനീതി പോലും ലംഘിച്ചുകൊണ്ടാണ് ശബരിമലയിലെത്തിയ ഓരോ സ്ത്രീയുടെയും പേരുവിവരങ്ങളും പശ്ചാത്തലവുമെല്ലാം പൊലീസ് പരിശോധിച്ചത്. ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് മാത്രമല്ല അതിനു പുറപ്പെടുന്ന സ്ത്രീകള്‍ക്കുപോലും ജീവന് ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യം സംഘപരിവാര്‍, ഹിന്ദുത്വ ഗുണ്ടകള്‍ കേരളത്തില്‍ സൃഷ്ഠിച്ചപ്പോള്‍ ‘ആക്റ്റിവിസ്റ്റുകള്‍’ ഒരു സാമൂഹ്യവിരുദ്ധപദമാക്കി അതിനു ചൂട്ടുപിടിക്കുകയാണ് ദേവസ്വം മന്ത്രിയടക്കമുള്ള ഒരു വലിയ വിഭാഗം ചെയ്തത്.
Back to Top