6 Friday
March 2026
2026 March 6
1447 Ramadân 17

ഭീകരാക്രമണത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടരുത് – ഐ എസ് എം

കോഴിക്കോട് നടന്ന ഐ എസ്  എം സംസ്ഥാന കൗണ്‍സില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ നിരപരാധികളായ കാശ്മീരി ജനതയെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ ഭരണകൂടം കാശ്മീരികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണാനന്തരം രാജ്യം പരിഹാരം ആവശ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി ഉദാസീനമായ സമീപനം സ്വീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ഭീകരാക്രമണത്തിന്റെ സുരക്ഷാ വീഴ്ച പരിശോധിക്കണമെന്നും സൈനികരുടെയും സിവിലയന്‍മാരുടെയും ജീവന് സുരക്ഷ ഒരുക്കാന്‍ അനുയോജ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സി ഐ ജി ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഐ എസ് എം റീച്ച് ജില്ലാ സന്ദര്‍ശനം മാര്‍ച്ച് അവസാന വാരത്തിലും, വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും ഏപ്രിലില്‍ ആലപ്പുഴയിലും, പോസ്റ്റ് കൊളോക്കിയം പ്രോഗ്രാമും നടത്തുവാന്‍ തീരുമാനിച്ചു. ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, പി കെ ശബീബ്, മുഹ്്‌സിന്‍ തൃപ്പനച്ചി, ഷമീര്‍ ഫലാഹി ആലപ്പുഴ, അഫ്താഷ് ചാലിയം, ഷാനവാസ് പറവന്നൂര്‍, ഷഫീഖ് മമ്പുറം, ഐ വി അബ്ദുല്‍ ജലീല്‍, ഫിറോസ് കൊച്ചി പ്രസംഗിച്ചു. സമാപന സെഷന്‍ ഇസ്മാഈല്‍ കരിയാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡോ. മുഹമ്മദ് ബാവ, ഷരീഫ് കുറ്റിച്ചാല്‍ (തിരുവനന്തപുരം), ഷഹീര്‍ ഫാറൂഖി, എ എസ് അനീസ് (ആലപ്പുഴ), കെ ഇര്‍ഷാദ്, പി സിദ്ദീഖ് (കോട്ടയം), എ പി റാഫി, ഷെരീഫ് കോട്ടക്കല്‍ (മലപ്പുറം വെസ്റ്റ്), ജൗഹര്‍ അയനിക്കോട്, സമദ് ചുങ്കത്തറ (മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ഉസ്മാന്‍, റഫീഖ് നല്ലളം (കോഴിക്കോട് സൗത്ത്), ഷമീം കണ്ണോത്ത്, കെ കെ റഫീഖ് (കോഴിക്കോട് നോര്‍ത്ത്), ജസീര്‍ അന്‍സാരി, അബ്ദുല്‍ ജലീല്‍ ആമയൂര്‍ (പാലക്കാട്), കെ എം ഹുസൈന്‍, മുഹ്‌സിൻ കൊടുങ്ങല്ലൂര്‍ (തൃശൂര്‍), ഫഹീം കൊച്ചി, അയ്യൂബ് എടവനക്കാട് (എറണാകുളം), യാസിര്‍ ബാണോത്ത്, ഷാഫി തളിപ്പറമ്പ് (കണ്ണൂര്‍), പി സജീവ്, സഹദ് കൊട്ടിയം (കൊല്ലം), ഹാസില്‍ മുട്ടില്‍, കെ ഷഹല്‍ (വയനാട്) എന്നിവര്‍ പങ്കെടുത്തു

Back to Top