2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഭീകരതക്കെതിരായ പോരാട്ടം: ഒമാന്റെ പങ്കാളിത്തം പ്രകീര്‍ത്തിച്ച് അമേരിക്ക

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒമാന്റെ പങ്കാളിത്തത്തെ പ്രകീര്‍ത്തിച്ച് അമേരിക്ക. പശ്ചിമേഷ്യയിലും ആഗോളതലത്തില്‍ പൊതുവേയുമുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഒമാന്‍ തങ്ങളുടെ പ്രധാന പങ്കാളിയാണെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശം. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒമാന്‍ തുടര്‍ച്ചയായി നടത്തിവരുന്ന ശ്രമങ്ങളെ റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം ഭീകരതയുമായി ബന്ധപ്പെട്ട ഒരുസംഭവങ്ങളും ഒമാനില്‍ ഉണ്ടായില്ല. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്തിന്റെ നായകത്വത്തില്‍ ഒമാന്‍ കൈവരിച്ച സുരക്ഷയുടെയും ഭദ്രതയുടെയും തെളിവാണിത്.
ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ രാജ്യം കഴിഞ്ഞ വര്‍ഷം ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഭീകരവാദികള്‍ക്ക് തങ്ങളുടെ രാജ്യത്ത് മണ്ണൊരുക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇതോടൊപ്പം പ്രാദേശികഅന്താരാഷ്ട്ര തലങ്ങളിലുള്ള ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം ഒമാന്‍ തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഒമാന്‍ ഔദ്യോഗികമായി ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു. സുല്‍ത്താന്‍ സായുധസേനയും റോയല്‍ ഒമാന്‍ പൊലീസു മാണ് ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളുടെ ആണിക്കല്ല്. ഒമാനെ ഭീകരതയുടെ ഭീഷണിയില്‍നിന്ന് സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ ഈ സുരക്ഷ ഏജന്‍സികള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാന്റെ ഭീകരത വിരുദ്ധ നടപടികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച അംഗീകാരങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടി. അടുത്തിടെ പുറത്തുവന്ന ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള മത്സരക്ഷമത റിപ്പോര്‍ട്ടില്‍ ഭീകരവാദം അശാന്തി വിതക്കാത്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന്‍ ആഗോളതലത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കുറവുള്ള രാജ്യങ്ങളുടെ വിഭാഗത്തില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും വിശ്വാസ്യതയുള്ള പൊലീസ് സേവനത്തില്‍ ആഗോള തലത്തില്‍ അഞ്ചാം സ്ഥാനവും ഒമാന് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലും ഏറ്റവും സമാധാനവും സുരക്ഷിതത്വവുമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടം നേടിയിരുന്നു.

Back to Top