5 Thursday
March 2026
2026 March 5
1447 Ramadân 16

ഭരണഘടനാ മൂല്യസംരക്ഷണ റാലി

ഐ എസ് എം ജില്ലാ കമ്മിറ്റി കണ്ണൂര്‍ നഗരത്തില്‍ നടത്തിയ ഭരണഘടനാ മൂല്യ സംരക്ഷണ റാലി

കണ്ണൂര്‍: ‘ഭരണഘടന സംരക്ഷിക്കൂ ഇന്ത്യയെ രക്ഷിക്കൂ’ സന്ദേശവുമായി ഐ എസ് എം ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ മൂല്യ സംരക്ഷണ റാലി നടത്തി. ഐ എസ് എം സംസ്ഥാന കമ്മിറ്റിയംഗം ശഫീഖ് മമ്പറം, ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, ട്രഷറര്‍ സുബൈര്‍ അബ്ദുസ്സലാം മടക്കര, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ, സെക്രട്ടറി റബീഹ് മാട്ടൂല്‍, നൗഷാദ് പ്രൈം, റാഫി പേരാമ്പ്ര, അശ്രഫ് മമ്പറം, ഇ സറീന, കെ ശബീന, കെ പി ഹസീന, കെ എല്‍ പി ഹാരിസ്, ഇസ്മയില്‍ കരിയാട്, സി എ അബൂബക്കര്‍, ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ നേതൃത്വം നല്‍കി. ചേമ്പര്‍ ഹാള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. സമാപന കൂട്ടായ്മയില്‍ റാഫി പേരാമ്പ്ര പ്രഭാഷണം നടത്തി.അബ്ദുല്‍ജലീല്‍ ഒതായി അധ്യക്ഷത വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഭരണഘടന മൂല്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീന്‍ നജീബ്, എം ജി എം ജില്ലാ വൈസ് പ്രസിഡന്റ് റുസീന പ്രസംഗിച്ചു.

Back to Top