29 Sunday
June 2025
2025 June 29
1447 Mouharrem 3

ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു

ആലപ്പുഴയില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി
ആലപ്പുഴ: പൗരത്വ നിയമഭേദഗതിക്കെതിരെ എം ജി എം സൗത്ത് സോണ്‍ കമ്മിറ്റി ആലപ്പുഴയില്‍ ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചു. വനിതലീഗ്, എം ഇ എസ് വനിത വിംഗ്, വുമണ്‍സ് ഇന്ത്യ മൂവ്‌മെന്റ്, മഹിളാ കോണ്‍ഗ്രസ് തടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് റാലി നടത്തിയത്. കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സീനത്ത് നാസര്‍, നബീസ അക്ബര്‍, സജീന ജമാല്‍ (വനിതലീഗ്), റസീയ മുഹമ്മദ് (എം ഇ എസ്), റൈഹാനത്ത് സുധീര്‍ (ഡബ്ലു ഐ എം), ജമീല ടീച്ചര്‍ (മഹിളാ കോണ്‍ഗ്രസ്) പ്രസംഗിച്ചു. എ ഐ സി സി സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, എ ഐ വൈ എഫ് എക്‌സിക്യുട്ടീവ് അംഗം എ ശോഭ, ഖദീജ കൊച്ചി പ്രഭാഷണം നടത്തി. `

Back to Top