ബേപ്പൂര്‍ മണ്ഡലം സമ്മേളനം
ബേപ്പൂര്‍ മണ്ഡലം ആദര്‍ശ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
ബേപ്പൂര്‍: ശുദ്ധമായ തൗഹീദ് ആദര്‍ശം മനുഷ്യന് ആത്മാഭിമാനം നല്‍കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ബേപ്പൂര്‍ മണ്ഡലം കെ എന്‍ എം സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹംസ മൗലവി അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, അബ്ദുസ്സലാം മുട്ടില്‍, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഹുമയൂണ്‍ കബീര്‍ ഫാറൂഖി പ്രഭാഷണം നടത്തി. പൊതുസമ്മേളനം സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു. ടി പി ഹുസൈന്‍ കോയ, മജീദ് സുല്ലമി, മുഹമ്മദ് ഉസ്മാന്‍, ഇസ്മായില്‍ കരിയാട് പ്രഭാഷണം നടത്തി. വനിതാസമ്മേളനം എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സഗീറ അരക്കിണര്‍ അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ പുന്നശ്ശേരി, ടി കെ തഹ്‌ലിയ നരിക്കുനി പ്രഭാഷണം നടത്തി.
