ബി ബി സി ഹജ്ജ് തീര്‍ഥാടന ഡോക്യുമെന്ററി വെട്ടി
ബി ബി സിയിലെ ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് എന്ന ഷോയിലൂടെ പ്രസിദ്ധയായ വ്യക്തിത്വമാണ് നാദിയ ഹുസ്സൈന്‍. ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി നാദിയ ഹുസൈനും പോയിട്ടുണ്ട്. അതുവെച്ചു കൊണ്ട് ദി ഹജ്ജ് എന്ന പേരില്‍ ഒരു പ്രോഗ്രാം തയ്യാറാക്കാന്‍ ബി ബി സി തീരുമാനമെടുത്തിരുന്നു. എല്ലാ തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ് കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു വാര്‍ത്ത. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ നാദിയ ഹുസൈന്‍ ഈ ഡോക്യുമെന്ററി ലീഡ് ചെയ്യുമെന്നും രണ്ട് ഭാഗങ്ങളായി അവ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇസ്‌ലാമിനെ പ്രമോട്ട് ചെയ്യാന്‍ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് ഭീതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു മുസ്‌ലിം തീര്‍ഥാടനം പ്രക്ഷേപണം ചെയ്താല്‍ മറ്റു മതങ്ങളുടെ തീര്‍ഥാടനങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായേക്കും എന്ന ഭീതിയാണവര്‍ക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മരിസ വെരാസോ ആണ് നിര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ല എന്ന് അറിയിച്ചിരിക്കുന്നത്. ഷോ നിര്‍മാതാക്കള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി മാസങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഷോ ഉപേക്ഷിച്ചിരിക്കുന്നത്.