14 Tuesday
July 2026
2026 July 14
1448 Mouharrem 28

ഫാസിസ്റ്റ് വിരുദ്ധചേരി  ശക്തിപ്പെടുത്തണം: ഐ എസ് എം 

എറണാകുളം: രാഷ്ട്രത്തിന്റെ മതേതര പാരമ്പര്യം ദുര്‍ബലപ്പെടാതിരിക്കാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധചേരി ശക്തിപ്പെടുത്തണമെന്ന് ഐ എസ് എം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. താല്‍ക്കാലിക ലാഭനഷ്ടങ്ങളും സൗന്ദര്യപിണക്കങ്ങളും മാറ്റിവെച്ച് ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ എല്ലാ ദേശീയ പ്രാദേശിക കക്ഷികളും കൈക്കോര്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു. കെ കെ ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ മദനി വയനാട്, കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടി എം കെ ശാക്കിര്‍ പ്രഭാഷണം നടത്തി. ഷിയാസ് സലഫി, സാബിഖ് മാഞ്ഞാലി, കെ ഐ സിജാദ്, കെ എഫ് ഫിറോസ്, വി എ അബ്ദുല്‍വഹാബ്, ടി എസ് സാബിഖ്, അയ്യൂബ് എടവനക്കാട്, ബി എം സിയാസ്, ഫഹീം കൊച്ചി, എം എം ബുറാശിന്‍, സജ്ജാദ് ഫാറൂഖി, അജ്മല്‍ ഹാദി, മുഹമ്മദ് ഫജര്‍ കൊച്ചി, ഒമര്‍ യാസിഫ്, ജവാദ് അഹ്‌സന്‍, ഇഖ്ബാല്‍ മദനി, കെ എസ് ഹര്‍ഷാദ്, എം എ അന്‍സാര്‍, ഇ കെ അനസ്, ഷാജഹാന്‍ ശ്രീമൂലനഗരം, കെ എ സുഹൈല്‍, അറഫാത്ത്, അഷ്‌റഫ്, ബാസില്‍ അമാന്‍, മുഫ്‌ലിഹ് പ്രസംഗിച്ചു
Back to Top