30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധിച്ചവര്‍ക്കെതിരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: കെ എന്‍ എം ഫാമിലി സമ്മിറ്റ്

കെ എന്‍ എം തിരുര്‍ മണ്ഡലം ഫാമിലി സമ്മിറ്റ് ടി.ആബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു

തിരൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരെ അറസ്റ്റ് ചെയ്യുകയും ജയിലിലടച്ചവരുടെ വസതി സന്ദര്‍ശിക്കാനെത്തിയവരെ വേട്ടയാടുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെ എന്‍ എം തിരൂര്‍ മണ്ഡലം ഫാമിലി സമ്മിറ്റ് ആവശ്യപ്പെട്ടു.
ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിര്‍ത്താന്‍ അന്യായങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അനിവാര്യമാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയുടെ മണ്ണില്‍ നിന്നും ആട്ടിയിറക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം മതേതര സമൂഹത്തിനു മുമ്പില്‍ വില പോകില്ലെന്നും അഭിപ്രായപ്പെട്ടു.
സംതൃപ്ത കുടുംബം ആദര്‍ശ സമൂഹം കാമ്പയിന്റെ ഭാഗമായി ചെമ്പ്ര എ എം യു പി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫാമിലി സമ്മിറ്റ് കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി.ആബിദ് മദനി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി എം പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. എം.ടി. മനാഫ് മാസ്റ്റര്‍, അമീര്‍ അന്‍സാരി റിപ്പണ്‍, ഇഖ്ബാല്‍ പുന്നശ്ശേരി, ജലീല്‍ വൈരങ്കോട് , തസ്‌ലീന കഴിപ്പുറം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സമ്മിറ്റില്‍ പൗരത്വ ദേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്നു.
സാജിത കബീര്‍ മൂപ്പന്‍, ഇഖ്ബാല്‍ വെട്ടം, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, വി.പി.ഉമര്‍, എം.എം. കുഞ്ഞാപ്പു, വി.പി. കാസിം, വി പി സൈതലവി, അറഫാത്ത് പറവണ്ണ, ഡോ. റജുല്‍ ഷാനിസ് , ആയിഷ ഉമര്‍, എം.കെ. മുഹമ്മദ് കുട്ടി, ഹുസൈന്‍ കുറ്റൂര്‍, മുഹമ്മദ് അലി മംഗലം, സൈനുദ്ധീന്‍ തിരൂര്‍, എം.കെ. മുനീര്‍, പി. നിബ്രാസുല്‍ ഹഖ്, ആദം ചെമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.

.

Back to Top