7 Saturday
March 2026
2026 March 7
1447 Ramadân 18

പൗരത്വ ഭേദഗതി നിയമം: പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തരുത്: കെ എന്‍ എം

മലപ്പുറം ഈസ്റ്റ് ജില്ല കെ എന്‍ എം സംഘടിപ്പിച്ച സംയുക്ത കൗണ്‍സില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.

എടവണ്ണ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പൗരാവകാശ സമരങ്ങളുടെ പേരുപറഞ്ഞ് സംസ്ഥാനത്ത് സമുദായ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നായാലും കടുത്ത അപരാധമാണെന്ന് മലപ്പുറം ഈസ്റ്റ് ജില്ലാ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംയുക്ത കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഫാസിസ്റ്റ് ശക്തികളും ഫാസിസ്റ്റ് വിരുദ്ധ ശക്തികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നിലവിലുള്ള സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ള പൗരാവകാശ പോരാട്ടങ്ങളെ നിര്‍വീര്യമാക്കാനുള്ള ബോധപുര്‍വ്വമായ ശ്രമങ്ങളെ മതേതര സമൂഹം തിരിച്ചറിയണം. മതേതര ചേരിയെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം വിജയം വരിക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകാനും, ഭരണഘടനാ സംരക്ഷണത്തിനായുള്ള സമരങ്ങള്‍ സദുദ്ദേശത്തോടെ ആര് നടത്തിയാലും അവരുമായി സഹകരിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
എടവണ്ണ ഇസ്‌ലാഹീ സെന്ററില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, വി ടി ഹംസ, വി പി അഹമ്മദ് കുട്ടി എടവണ്ണ, അബ്ദുല്‍കരീം സുല്ലമി എടവണ്ണ, ശംസുദ്ദീന്‍ അയനിക്കോട്, ടി ടി ഫിറോസ്, അബ്ദുല്‍ അസീസ്, ഡോ. വി കുഞ്ഞാലി പ്രസംഗിച്ചു. വിവിധ സംഘടനാ ഘടങ്ങളുടെ ഭാവി പ്രവര്‍ത്തന രൂപരേഖ എം കെ മൂസ (കെ എന്‍ എം), സമദ് ചുങ്കത്തറ (ഐ എസ് എം), ആദില്‍ നസീഫ് മങ്കട (എം എസ് എം), ത്വാഹിറ ടീച്ചര്‍ (എം ജി എം) എന്നിവര്‍ അവതരിപ്പിച്ചു.

Back to Top