5 Thursday
March 2026
2026 March 5
1447 Ramadân 16

പൗരത്വ നിയമ ഭേദഗതി പ്രതികരണത്തിന് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണം: കെ എന്‍ എം

കെ എന്‍ എം (മര്‍കസുദ്ദഅവ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച കൊളോക്യത്തില്‍ ആര്യാടന്‍ ഷൗക്കത്ത് പ്രസംഗിക്കുന്നു.

നിലമ്പൂര്‍: ഭരണഘടനാ വിരുദ്ധമായ പൗരാവകാശ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തിപ്പെടുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് അറുകൊല ചെയ്യുന്നത് ഫാസിസത്തിന്റെ സ്ഥാപക അജണ്ടയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅവ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച കൊളോക്യം അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലെ ജൂത സമൂഹത്തെ ഉന്‍മൂലനം ചെയ്ത് തങ്ങളുടെ അധീശത്വം സ്ഥാപിക്കുന്നതിന് കൊടും ക്രൂരത ചെയ്ത നാസിസത്തെ ഇന്ത്യന്‍ മണ്ണിലേക്ക് കോപ്പിയടിക്കുകയാണ് ഫാസിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. മതേതര മാനവികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന പൗരസമൂഹം ഇത്തരം വംശവെറിക്കെതിരില്‍ ജനകീയ ഐക്യനിര രൂപപ്പെടേണ്ടതുണ്ട്.
പൗരത്വ നിയമ ഭേദഗതി പോലുള്ള കരിനിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് മതസംഘടനകള്‍ മാത്രമല്ല മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്നും അതിന് പിന്നില്‍ മത സംഘടനകള്‍ ശക്തമായ പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും കൊളോക്യം അഭിപ്രായപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിസുധാകരന്‍ ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത്, സദറുദ്ദീന്‍ വാഴക്കാട്, എം ആര്‍ ജയചന്ദ്രന്‍, സി എച്ച് ഇഖ്ബാല്‍ മുണ്ടേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.ജാബിര്‍ അമാനി, എം ടി മനാഫ്, താഹിറ ടീച്ചര്‍, കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി, അബ്ദുല്‍കരീം വല്ലാഞ്ചിറ, ഇബ്‌റാഹിം ബുസ്താനി, മുഹ്‌സിന പത്തനാപുരം, കല്ലട കുഞ്ഞുമുഹമ്മദ്, ജൗഹര്‍ അയനിക്കോട്, പി എം എ സമദ്, ആദില്‍ നസീഫ് മങ്കട പ്രസംഗിച്ചു.

Back to Top