1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

പറവന്നൂര്‍ ഏരിയ മുജാഹിദ് കമ്മിറ്റി സംഘടിപ്പിച്ച അവാര്‍ഡ് വിതരണ സമ്മേളനം വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പകഞ്ചേരി: പറവന്നൂര്‍ ഏരിയ മുജാഹിദ് കമ്മിറ്റി എസ് എസ് എല്‍ സി, പ്ലസ്ടു, എന്‍ എം എം എസ്, എല്‍ എസ് എസ്, യു എസ് എസ്, വെളിച്ചം, ബാലവെളിച്ചം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ  അനുമോദിച്ചു. വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ ഉദ്ഘാടനം ചെയ്തു. എ കെ എം എ മജീദ് അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന ജന.സെക്രട്ടറി സഹീര്‍ വെട്ടം അവാര്‍ഡ് വിതരണം നടത്തി. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ കെ രഹ്‌ന, ടി കോയ ഹാജി, ടി കെ ഇബ്‌റാഹിംകുട്ടി, ബി ഉബൈദ്, ടി കെ ബഷീര്‍, നൗഫല്‍ പി, വി വി മൊയ്തുട്ടി, നൂറുല്‍ അമീന്‍ എം, യൂനുസ് എം പ്രസംഗിച്ചു
Back to Top