പ്രതിഭകളെ ആദരിച്ചു

മുക്കം: കരുണ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ആദരം’ പരിപാടി എ എം ആഷിഖ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഐ പി ഉമര്‍ അധ്യക്ഷത വഹിച്ചു. അറബികാലിഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടിയ കെ വി അബ്ദുല്‍ വഹാബ്, റോബോട്ടിക്ക് അസിസ്റ്റന്റ് സര്‍ജറിയില്‍ ഡോക്ടറേറ്റ് നേടിയ പി വി സാബിക്ക്, എം ബി ബി എസ് നേടിയ അമല്‍ നജീബ്, ഡോ. റീമ ശബ്‌നം, ഡോ. അബിന്‍ ഷാ, എന്‍ കെ മുബാരിസ് എന്നിവരെ ആദരിച്ചു.
വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മികച്ച മദ്‌റസകള്‍ക്കുള്ള ഉപഹാരം ചെറുവാടി സലഫി മദ്‌റസ, നെല്ലിക്കാപറമ്പ് മദ്‌റസത്തുല്‍ മുജാഹിദീന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് എന്‍ജി. പി ജാഫര്‍ അലി കൈമാറി. എന്‍ജി. സി പി മുഹമ്മദ് ബഷീര്‍, പി സി നാസര്‍, നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ കല്ലുരുട്ടി, ശിഹാബ് കുറവന്‍, ഡോ. ഒ സി അബ്ദുല്‍കരീം, പി സുല്‍ഫിക്കര്‍ സുല്ലമി, മജീദ് പന്നിക്കോട്, എന്‍ ഷൈജല്‍, സര്‍ജീന കല്ലുരുട്ടി, വി പി നൗഷാദ്, പി വി അബ്ദുസലാം, മജീദ് ചാലക്കല്‍ പ്രസംഗിച്ചു.
