പ്രതിഭകളെ ആദരിച്ചു
കരുവമ്പൊയില്‍ ഐ എസ് എം സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഡോ. മുസ്തഫ കൊച്ചിന് ഉദ്ഘാടനം ചെയ്യുന്നു.
കൊടുവള്ളി: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കരുവമ്പൊയില്‍ യൂണിറ്റ് ഐ എസ് എം ആദരിച്ചു. ഡോ. മുസ്തഫ കൊച്ചിന് ഉദ്ഘാടനം ചെയ്തു. വെളിച്ചം പരീക്ഷയില്‍ വിജയിച്ചവരെ ആദരിച്ചു. വി പി അബ്ദുറഹ്മാന് സുല്ലമി, എന്‍ മുഹമ്മദ്, സി അബ്ദുല്ല, ടി പി ആസിം, വി പി നജീബ്, കെ കെ അന്‍വര്‍ പ്രസംഗിച്ചു.
