പി പി ഇ കിറ്റുകള്‍ കൈമാറി
PPE-kits-were-delivered
തൃശൂര്‍: കോവിഡ് ആശുപത്രിയാക്കി മാറ്റിയ കൊടുങ്ങല്ലൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് തൃശൂര്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പി പി ഇ കിറ്റുകളും ഇലക്ട്രിക് കെറ്റിലുകളും വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. റോഷ് ഏറ്റുവാങ്ങി. മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രവര്‍ത്തകരായ പി പി ബഷീര്‍, ആസാദ് കണ്ണേഴ്ത്ത്, പി എ മുഹമ്മദ്, ഇ ഐ സിറാജ് മദനി, നഹ്ഷര്‍ ബാന്‍, കെ എം ഹുസൈന്‍, പി എച്ച് ഹാരിസ്, ഹാബിസ് കെ സിദ്ദീഖ്, കെ ഐ നബീല്‍ പങ്കെടുത്തു.
