23 Monday
December 2024
2024 December 23
1446 Joumada II 21

ന്യൂനപപക്ഷ വിഷയത്തില്‍ ചൈനക്കും പാകിസ്താനും വിമര്‍ശം

രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന വിഷയത്തിലും അവരുടേ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തിലും ചൈനയും പാകിസ്ഥാനും പുലര്‍ത്തുന്നത് കുറ്റകരമായ ഉദാസീനതയാണെന്നും ഇവിടങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിന് പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും യു എന്‍ അഭിപ്രായപ്പെട്ടു. ചൈനയില്‍ പ്രധാനമായും മുസ്‌ലിം വിഭാഗങ്ങളും പാകിസ്താനില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുമാണ് ഈ വിവേചനങ്ങള്‍ നേരിടുന്നത്. ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ ന്യൂനപക്ഷങ്ങളോട് വിവേചനപരമായ ഒരു സമീപനം സ്വീകരിക്കുന്നുണ്ടെന്നും ഈ വിവേചനങ്ങള്‍ വംശീയമായ ബോധങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നുമാണ് ആക്ഷേപം. ഈ വിഷയത്തില്‍ പാ!കിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസിഡന്റ് യു എന്നിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാകിസ്ഥാനില്‍ മതം ഒരു ഘടകമാകുമ്പോള്‍ വംശീയതയും ഇസ്‌ലാമോഫോബിയയുമാണ് ചൈനയില്‍ ഈ വിവേചനങ്ങള്‍ക്ക് കാരണമാകുന്നത്. ദേശീയ സുരക്ഷയെന്ന മറയില്‍ നിന്നാണ് ചൈന ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനീതി പുലര്‍ത്തുന്നത്. കഴിഞ്ഞയാഴ്ചയില്‍ ന്യൂയോര്‍ക്കില്‍ വെച്ച് മതന്യൂനപക്ഷങ്ങളുടെ സുരക്ഷ എന്ന പ്രമേയത്തില്‍ നടന്ന യു എന്നിന്റെ യോഗത്തിലാണ് ചൈനക്കും പാകിസ്ഥാനുമെതിരേ വിമര്‍ശമുയര്‍ന്നത്. അമേരിക്ക, ബ്രിട്ടന്‍, കാന്‍ഡ എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് പ്രധാനമായും വിമര്‍ശങ്ങളുന്നയിച്ചത്. പോളണ്ടിന്റെ അധ്യക്ഷതയിലായിരുന്നു യോഗം സംഘടിപ്പിക്കപ്പെട്ടത്. നിലവില്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധ്യക്ഷ പദവിയില്‍ പോളണ്ടാണുള്ളത്. ഈ വാര്‍ത്തയും വിവിധ അന്താഷ്ട്രാ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Back to Top