6 Friday
March 2026
2026 March 6
1447 Ramadân 17

നേര്‍പഥത്തില്‍ കരുത്തോടെ സഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ  ത്രൈമാസ കാമ്പയിന് ഉജ്വല തുടക്കം

സഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിക്കുന്ന ‘നേര്‍പഥത്തില്‍ കരുത്തോടെ’ ത്രൈമാസ കാമ്പയിന്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ഹാരിഥി ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: സഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിക്കുന്ന ‘നേര്‍പഥത്തില്‍ കരുത്തോടെ’ ത്രൈമാസ കാമ്പയിന് തുടക്കമായി. ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ഹാരിഥി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക സമൂഹം ഏറെ ഒരുമയോടെ മുന്നേട്ട് പോവേണ്ട സഹചര്യമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഖുര്‍ആനിന്റെയും തിരുനബിചര്യയുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം അഹ്വാനം ചെയ്തു. ഇസ്‌ലാമിക് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അശ്ശിമംരി, അബ്ദുല്‍ഖദര്‍ കടവനാട് പ്രഭാഷണം നടത്തി.
ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് ഇസ്മഈല്‍ കരിയാട് കാമ്പയിന്‍ പ്രമേയ പ്രഭാഷണം നടത്തി. ലോകവ്യാപകമായി വിശിഷ്യാ കേരളത്തിലും ഇസ്‌ലാമോഫോബിയ വ്യാപിച്ച് നില്‍ക്കുന്ന സഹചര്യത്തില്‍ നേര്‍മാര്‍ഗത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം വഹിക്കുന്ന കാമ്പയിന്‍ വര്‍ത്തമാനകാലം തേടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മതേതരവാദികള്‍ക്കിടയില്‍ വിള്ളലുകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തേക്കാള്‍ ഏറെ പ്രതിസന്ധികള്‍ മുന്‍കാല മുസ്‌ലിം സമൂഹങ്ങള്‍ അനുഭവിച്ചിട്ടുള്ളതാണ്. നേര്‍പാഥയിലൂടെ നടന്ന് നീങ്ങിയ കൊച്ചുസംഘങ്ങള്‍ അവയെ തരണം ചെയ്തിട്ടുള്ള ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാഹി സെന്റര്‍ ദേശീയ പ്രസിഡന്റ് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ പ്രോഗ്രാം കലണ്ടര്‍ ജെ എന്‍ എച്ച് ഡയറക്ടര്‍ വി പി മഹമ്മദലി നജീബ് കളപ്പാടന് നല്‍കി പ്രകാശനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുല്‍മജീദ് നഹ, അബൂബക്കര്‍ അരിമ്പ്ര, വി കെ റഊഫ്, ഷിബു തിരുവനന്തപുരം, അനീസ്, ഹസന്‍ ചെറൂപ്പ, ഇസ്മഈല്‍ കല്ലായി, അഷ്‌റഫ് മൊറയൂര്‍, ജൈസല്‍ അബ്ദുറഹ്മാന്‍, അഡ്വ. ശംസുദ്ദീന്‍, അര്‍ഷദ്, കാസിം മദനി മക്ക പ്രസംഗിച്ചു. പ്രിന്‍സാദ് പാറായി സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Back to Top