1 Friday
May 2026
2026 May 1
1447 Dhoul-Qida 14

നിര്‍ധനര്‍ക്ക് ഭക്ഷ്യ സുരക്ഷ പദ്ധതിയൊരുക്കി എം ജി എം

കോഴിക്കോട് നടന്ന ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റില്‍ എം ജി എം ഭക്ഷ്യസുരക്ഷാ പദ്ധതി എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് മാസാന്തം അവശ്യ ഭക്ഷ്യവിഭവങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്ന എം ജി എം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കോഴിക്കോട് ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റില്‍ തുടക്കമായി. മണ്ഡലങ്ങളുടെ മേല്‍നോട്ടത്തില്‍ 87 ശാഖകളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്ത് വനിതകളുടെ ഇടപെടല്‍ മാതൃകാപരമാണെന്നും സാമൂഹിക മാറ്റത്തിന് നിര്‍ണ്ണായ പങ്ക് നിര്‍വഹിക്കാന്‍ കഴിയുക സ്ത്രീ സമൂഹത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സഫൂറ തിരുവണ്ണൂര്‍, സഹീറ അരക്കിണര്‍, മറിയക്കുട്ടി ടീച്ചര്‍, റുഖ്‌സാന വാഴക്കാട് പങ്കെടുത്തു.

Back to Top