ദുരന്ത ഭൂമിയിലേക്ക് രക്ഷകരായി ചുരം കയറിയവര്‍ സംഗമിച്ചു
താനൂര്‍: ഇസ്‌ലാം വിചാരവേദിയുടെ നേതൃത്വത്തില്‍ വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ സേവനം ചെയ്തവരെ ആദരിച്ചു. മത, കക്ഷി, രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ദുരന്ത ഭൂമിയിലെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചത് സദസ്സിനെ കോരിത്തരിപ്പിച്ചു. വൈറ്റ് ഗാര്‍ഡ്, ഡി വൈ എഫ് ഐ, യൂണിറ്റി, ഐ ആര്‍ ഡബ്ല്യൂ, ടീം വെല്‍ഫെയര്‍, എസ് ഡി പി ഐ, യൂത്ത് കെയര്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ട്രോമോ കെയര്‍, ഈ ലാഫ്, ഐ യു എം എല്‍ എമര്‍ജന്‍സി സര്‍വ്വീസ്, ടീം വെല്‍ഫെയര്‍ വനിതാ വിഭാഗം എന്നീ സംഘങ്ങളിലെ സന്നദ്ധഭടന്‍മാരാണ് സ്‌നേഹാദര സംഗമത്തിന് മാധുര്യം പകര്‍ന്നത്.
താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ സ്‌നേഹാദര സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് പ്രസംഗിച്ചു. താനൂര്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്‌ക്കാരിക പരിപാടികളിലൂടെ ശ്രദ്ധേയമായ ഇസ്‌ലാം വിചാരവേദിയുടെ സന്നദ്ധ സംഘടനകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ നിര്‍വ്വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുജീബ് മാസ്റ്റര്‍, ഫിറോസ്, വിശാഖ്, സിദ്ദീഖുല്‍ അക്ബര്‍, അബ്ദുസ്സലാം, ഷൗകത്ത്, വി വി എന്‍ നവാസ്, റസാഖ്, സി എന്‍ നാഫിഹ്, വി പി ആബിദ് റഹ് മാന്‍, മന്‍സൂര്‍, അബ്ദുല്‍ കരീം കെ പുരം, ടി കെ എന്‍ നാസര്‍, റസാഖ് തെക്കയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.