ദക്ഷിണ മേഖല മദ്റസ പരിശീലന ക്യാമ്പ്
ദക്ഷിണ മേഖല സി ഐ ഇ ആര് മദ്റസ പരിശീലന ക്യാമ്പ് മദ്റസാ ക്ഷേമനിധി മാനേജര്‍ പി എം അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സി ഐ ഇ ആര് മദ്റസാ അധ്യാപകര്‍ക്ക് ദക്ഷിണമേഖലയില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് സമാപിച്ചു. മദ്റസാ ക്ഷേമനിധി മാനേജര്‍ പി എം അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്റസാ വിഭാഗം ചെയര്മാന് എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, സലീം കരുനാഗപ്പള്ളി, കെ എന്‍ എം ജില്ലാ സെക്രട്ടറി വൈ മുഹമ്മദ് മുനീര്‍, അബ്ദുസ്സലാം മദനി, അബ്ബാസ് മൗലവി പ്രസംഗിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി വയനാട്, അബ്ദുല്‍വഹാബ് നന്മണ്ട പരിശീലനത്തിന് നേതൃത്വം നല്കി. ആലപ്പുഴ മദ്റസാ കോംപ്ലക്സ് ഭാരവാഹികളായി സി ഷൗക്കത്ത് (ചെയര്മാന്), ഗഫൂര്‍ (സെക്രട്ടറി), അലി മദനി പട്ടണക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഷഹീര്‍ ഫാറൂഖി, അമീര്‍ ഹാദി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
