22 Sunday
December 2024
2024 December 22
1446 Joumada II 20

തിരിച്ച് മായ്ച്ച് ഖത്തറും

സുഊദിയിലെ ഹൈവേകളില്‍ ഖത്തറിലേക്കുള്ള ദൂരം കാണിച്ച് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ സുഊദിഅറേബ്യ തീരുമാനിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത പ്രധാനപ്പെട്ട ഒരു മിഡില്‍ ഈസ്റ്റ് വാര്‍ത്ത. സുഊദി ഹൈവേകളില്‍ സ്ഥാപിച്ചിരുന്ന, ഖത്തറിലേക്കുള്ള ദൂരം കാണിക്കുന്ന ബോര്‍ഡുകളില്‍ നിന്ന് ഖത്തറിന്റെ പേര് സുഊദി നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് ഖത്തറും തങ്ങളുടെ രാജ്യത്ത് നിന്ന് സുഊദിയുടെ പേരുള്ള ട്രാഫിക് സൂചനാ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചതാണ് ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ വാര്‍ത്ത. കരമാര്‍ഗം ഖത്തറിന് ആകെയു ള്ള ഒരു അതിര്‍ത്തി സുഊദിയുമായി മാത്രമാണ്. അവിടെയുള്ള ബോര്‍ഡില്‍ നിന്നും ഖത്തര്‍ സുഊദിയുടെ പേര്‍ നീക്കം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന ശത്രുത ശക്തമായി തുടരുന്നുവെന്ന സൂചനകളാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്.
Back to Top