15 Wednesday
July 2026
2026 July 15
1448 Mouharrem 29

തന്‍ഷീത് എകദിന പഠനക്യാമ്പ് 

റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ന്യൂ സനാഇയ്യ ഇസ്‌ലാമിക് സെന്ററും സംയുക്തമായി ഏകദിന പഠനക്യാമ്പ് ‘തന്‍ഷീത് 2019’ സംഘടിപ്പിച്ചു. മദ്‌റസ വിദ്യാര്‍ഥികളുടെയും ക്യു എല്‍ എസ് പഠിതാക്കളുടെയും കലാ കായിക മത്സരങ്ങള്‍ നടന്നു. ഹദീസ് മീറ്റില്‍ അഡ്വാന്‍സ്ഡ് ഹദീസ് ലേര്‍ണിങ് കോഴ്‌സ് വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ശംസുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. ന്യൂ സനയ്യ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുറഹീം ബ്‌നു മുഹമ്മദ് അല്‍ മുഹൈനി മുഖ്യാതിഥി ആയിരുന്നു. സിദ്ദീഖ് വെളിയങ്കോട്, അഷ്‌റഫ് മരുത പ്രസംഗിച്ചു. സലീം ചാലിയം, അബുഹുറയ്‌റ മൗലവി എന്നിവരുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ ആസ്വാദന സദസ്സും നടന്നു.  സമാപന സെഷനില്‍ ഡോ. പോള്‍ തോമസ് ക്ലാസ്സെടുത്തു. സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ചളവറ, ഷഫീഖ് കണ്ണൂര്‍ പ്രസംഗിച്ചു.
Back to Top