24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ജീവിക്കാനുള്ള സ്വാതന്ത്ര്യം  ഹനിക്കുന്നത് മനുഷ്യത്വരഹിതം

എടക്കര മണ്ഡലം മുജാഹിദ് സമ്മേളന പ്രഖ്യാപന സംഗമം കെ എന്‍ എം (മര്‍ക്കസുദഅവ) ജില്ല പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്നത് മനുഷ്യത്വരഹിതവും രാഷ്ട്രീയം രാഷ്ട്ര പുനര്‍നിര്‍മാണത്തിനുമാകണമെന്നുംഎടക്കര മണ്ഡലം കെ എന്‍ എം (മര്‍ക്കസുദ്ദഅവ) കാരപ്പുറത്ത് സംഘടിപ്പിച്ച മുജാഹിദ് പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. ഈസ്റ്റ് ജില്ല പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍, എം എസ് എം ജില്ല വൈസ് പ്രസിഡന്റ് മുനീര്‍ ഹാദി, പി കെ അബ്ദുല്‍ ഹമീദ്, പി കെ ഷൗക്കത്തലി, അടുക്കത്ത് മുഹമ്മദാലി, വി പി അബ്ദുല്‍കരീം, പി സി അസൈനാര്‍ പ്രസംഗിച്ചു.
Back to Top