30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ജിന്ന്ചികിത്സാ കൊലപാതകം: ആഭ്യന്തര വകുപ്പ് ഇടപെടണം- ഐ എസ്എം

1). മലപ്പുറം ഈസ്റ്റ് ജില്ലാ ഐ എസ് എം മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറി അലി പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു. (2) മഞ്ചേരിയില്‍ നടന്ന പ്രതിഷേധറാലി
മഞ്ചേരി: മഞ്ചേരിയിലെ വ്യാജ ചിക്തിസാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ജിന്ന് ചികിത്സയെ തുടര്‍ന്ന് കരുളായില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ജസീല ജങ്ഷനില്‍ നിന്നുംതുടങ്ങിയ റാലി മെഡിക്കല്‍ കോളജ് വഴി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം കെ എന്‍ എം ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിമാരായ എം അഹമ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദ്, അബ്ദുല്‍കലാം ഒറ്റത്താണി, എം ജി എം സംസ്ഥാന ട്രഷറര്‍ റുഖ്‌സാന വാഴക്കാട്, സി എം സനിയ്യ ടീച്ചര്‍, അഡ്വ. ഫിറോസ് ബാബു, വി പി ഫിറോസ്, അന്‍വര്‍ മുള്ളമ്പാറ, ലത്തീഫ് മംഗലശ്ശേരി, ആദില്‍ നസീഫ് മങ്കട എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക് നജ്മുദ്ദീന്‍ വഴിക്കടവ്, ഷക്കീല്‍ ജുമാന്‍, ഹബീബ് മങ്കട, വി ടിഹംസ, എ നൂറുദ്ദീന്‍, അഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുറഷീദ് ഉഗ്രപുരം, ശാക്കിര്‍ ബാബു കുനിയില്‍, ഡോ. ലബീദ് അരീക്കോട് നേതൃത്വം നല്‍കി.
Back to Top