15 Wednesday
July 2026
2026 July 15
1448 Mouharrem 29

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പി എം മുഹമ്മദ് കുട്ടിയെ അനുസ്മരിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് അഡ്വ. പി എം മുഹമ്മദ് കുട്ടിയെ ജിദ്ദ ഇസ്‌ലാഹി സെന്റര്‍ അനുസ്മരിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅവ) സംസ്ഥാന വൈ.പ്രസിഡന്റ്, ഗ്വാളിയര്‍ റയോണ്‍സ് ഫാക്റ്ററി മാനേജര്‍, തിരൂരങ്ങാടി യതീംഖാന മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്തുലമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, നൗഷാദ് കരിങ്ങനാട്, സലാഹ് കാരാടന്‍ പ്രസംഗിച്ചു.

Back to Top