20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ജറൂസലമിനും വെസ്റ്റ് ബാങ്കിനുമിടയില്‍ ജൂത കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ ഇസ്രായേല്‍


2017നു ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ ഇസ്രായേല്‍. ഇസ്രായേലി സിവില്‍ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫലസ്തീന്‍ നഗരമായ ബത്ലഹേമിന് സമീപം ജറൂസലമിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 148 ഏക്കര്‍ സ്ഥലത്താണ് നഹാല്‍ ഹെലെറ്റ്സ് എന്ന കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നത്. സോണിങ് പ്ലാനുകളും നിര്‍മാണ അനുമതിയും ലഭിക്കുന്നതിന് സമയമെടുക്കുന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടേക്കാം. കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നത് സംഘര്‍ഷവും സുരക്ഷാ വെല്ലുവിളികളും കൊണ്ടുവരുമെന്ന് ഇവ എതിര്‍ക്കുന്ന സംഘടനയായ പീസ് നൗ മുന്നറിയിപ്പ് നല്‍കി.

Back to Top