6 Friday
March 2026
2026 March 6
1447 Ramadân 17

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള  ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം – ഐ എസ് എം യുവജാഗ്രതാ സംഗമം

ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ കമ്മിറ്റി രണ്ടത്താണിയില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കല്‍: രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങള്‍ ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ‘മതേതരത്വം സാഹോദര്യം: യൗവനത്തിന്റെ കരുതല്‍’ പ്രമേയവുമായി ഐ എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളുടെ രക്ഷാകവചമായ ഭരണഘടനയെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ ആപത്കരമാണ്. വിവിധ വിഭാഗം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ രാജ്യത്ത് അരക്ഷിതരായിക്കൊണ്ടിരിക്കുകയാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂര്‍ണ സംസ്ഥാപനത്തിലൂടെ മാത്രമേ രാജ്യത്തെ ജനങ്ങളുടെ ഭീതി മാറ്റാന്‍ കഴിയുകയുള്ളൂവെന്നും യുവജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു.
മലപ്പുറം (വെസ്റ്റ്) ജില്ലാ കമ്മിറ്റി രണ്ടത്താണിയില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. എ പി റാഫി മോഡറേറ്ററായിരുന്നു. ശരീഫ് കുറ്റൂര്‍, അശ്‌റഫലി കാളിയത്ത്, പി ഇഫ്ത്തിഖാറുദ്ദീന്‍, റിഹാസ് പുലാമന്തോള്‍, പി സുഹൈല്‍ സാബിര്‍, അബ്ദുല്‍ജലീല്‍ വൈരങ്കോട്, ഐ വി ജലീല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി ആബിദ് മദനി, യൂനുസ് മയ്യേരി, മജീദ് രണ്ടത്താണി, ഖയും കുറ്റിപ്പുറം, ടി കെ എന്‍ ഹാരിസ്, അറഫാത്ത് പറവണ്ണ, എന്‍ ഫയാസ്, ടി നിയാസ് പ്രസംഗിച്ചു.
ഹ എടത്തനാട്ടുകര: ഐ എസ് എം എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂരില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. ജസീര്‍ അന്‍സാരി അധ്യക്ഷത വഹിച്ചു. ജിനേഷ് (ഡി വൈ എഫ് ഐ), സുല്‍ഫീക്കറലി (മുസ്‌ലിം യൂത്ത്‌ലീഗ്), നസീര്‍ ബാബു പൂതാനി (യൂത്ത് കോണ്‍ഗ്രസ്), ശൈഖ് മുഹമ്മദ് അന്‍സാരി (കെ എന്‍ എം), അക്ബര്‍ (സോളിഡാരിറ്റി), റിയാസുദ്ദീന്‍ സുല്ലമി (ഐ എസ് എം) ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹ ആലുവ: ഐ എസ് എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് ജില്ലാ പ്രസിഡന്റ് കെ ഐ സിജാദ് ഉദ്ഘാടന ചെയതു. മണ്ഡലം പ്രസിഡന്റ് സുഹൈല്‍ ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവര്‍ത്തക സമിതിയംഗം ബാസില്‍ അമാന്‍ വിഷയം അവതരിപ്പിച്ചു. ഷിബു മീരാന്‍ (യൂത്ത്‌ലീഗ്), അക്ബര്‍ (ഡി വൈ എഫ് ഐ), അജ്മല്‍ (കെ എസ് യു), ഉമര്‍ തങ്ങള്‍, റിഹാസ് പുലാമന്തോള്‍, ഷാജഹാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹ ഈരാറ്റുപേട്ട: ഐ എസ് എം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് കെ എന്‍ എം  ജില്ലാ സെക്രട്ടറി എന്‍ എസ് എം റഷീദ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് പി എ ഹസീബ് അധ്യഷത വഹിച്ചു. അഡ്വ. വി എം ഇല്യാസ് (കോണ്‍ഗ്രസ്), പി എ ഹാഷിം, ഹാരിസ് സ്വലാഹി, കെ പി ഷഫീഖ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഐ എസ് എം ജില്ലാ സെക്രട്ടറി പി ഇ ഇര്‍ഷാദ്, റസല്‍ സുല്ലമി പ്രസംഗിച്ചു.
ഹ തൃശൂര്‍: ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശോഭ സുബിന്‍ (യൂത്ത് കോണ്‍ഗ്രസ്), റിഹാസ് പുലാമന്തോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹ്‌സിന്‍, ഹാഷിം പ്രസംഗിച്ചു.
ഹ കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സിഐജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് സംസ്ഥാന ജന.സെക്രട്ടറി കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, അക്ബര്‍ സാദിഖ്, റഫീഖ് നല്ലളം, ജാനിഷ് വേങ്ങേരി പ്രസംഗിച്ചു.
ഹ നിലമ്പൂര്‍: ഐ എസ് എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് കെ എന്‍ എം മണ്ഡലം സെക്രട്ടറി കല്ലട കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദ് അധ്യക്ഷത വഹിച്ചു. കെ ടി മന്‍സൂര്‍, ഹാരിസ് ബാബു ചാലിയാര്‍, പി ടി യൂസഫ്, കെ അബ്ദുറഷീദ്, എം ഫിറോസ് പ്രസംഗിച്ചു.
Back to Top