25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

ജനകീയ പ്രതിഷേധങ്ങള്‍  ജനദ്രോഹമാവരുത്: കെ എന്‍ എം

മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: പ്രതിഷേധ സമരങ്ങള്‍ ജനദ്രോഹ സമരമുറകളാക്കുന്നതിനെതിരെ ജനകീയ പ്രതിരോധം വളര്‍ന്നു വരണമെന്ന് ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ജനദ്രോഹ നടപടികള്‍ക്കെതിരിലുള്ള പ്രതിഷേധം മൊത്തം ജനതയുടെ പൗരാവകാശം ധ്വംസിക്കുന്നതിനിടവരുത്തുന്ന ഹര്‍ത്താല്‍ പോലുള്ള സമരമുറകളോട് വിടപറയാന്‍ കേരളീയ സമൂഹം ഒന്നിച്ച് പ്രതിജ്ഞ ചെയ്യണമെന്നും മുജാഹിദ് സമ്മേളനം ആഹ്വാനം ചെയ്തു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍കരീം വല്ലാഞ്ചിറ, ഡോ. ലബീദ് അരീക്കോട്, എ നൂറുദ്ദീന്‍, അബൂബക്കര്‍ മൗലവി പുളിക്കല്‍, കെ പി അബ്ദുറഹിമാന്‍ സുല്ലമി, പ്രൊഫ. കെ പി സക്കരിയ്യ, അബ്ദുസ്സലാം മുട്ടില്‍, അലി പത്തനാപുരം, ഡോ. ജാബിര്‍ അമാനി, എം കെ ബഷീര്‍, ഡോ. വി കുഞ്ഞാലി പ്രസംഗിച്ചു.
Back to Top