ചൈനക്കെതിരായ യു എസ് ഉപരോധം പ്രാബല്യത്തില്‍
ചൈനക്കെതിരെ യു എസ് ചുമത്തിയ ഏറ്റവും പുതിയ ഉപരോധം പ്രാബല്യത്തില്‍. ചിലതരം വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്‌പോട്‌സ് ഉല്‍പന്നങ്ങള്‍, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവയാണ് ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചത്. ഏതാണ്ട് 12,500 കോടിയുടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവയാണ് വര്‍ധിപ്പിച്ചത്. മറുപടിയായി 7500 കോടി ഡോളറിന്റെ യു എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈനയും തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. യു എസില്‍നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന 1717 ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 ശതമാനം വരെ തീരുവയാണ് ചൈന ചുമത്തിയത്. യു എസ് തീരുവ വര്‍ധിപ്പിച്ചത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തീരുവ കൂട്ടിയതോടെ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനികള്‍. തങ്ങളുടെ വ്യാപാരരഹസ്യം ചോര്‍ത്തി ചൈന കൊള്ളലാഭമുണ്ടാക്കുന്നെന്നാരോപിച്ചാണ് യു എസ് തീരുവ വര്‍ധിപ്പിച്ചത്. ഓരോഘട്ടത്തിലും യു എസിനു തിരിച്ചടി നല്‍കി അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ചൈനയും തീരുവ കൂട്ടിയിരുന്നു.