3 Thursday
July 2025
2025 July 3
1447 Mouharrem 7

ഗസ്സയിലും ഡമസ്‌കസിലും ഇസ്‌റയേല്‍ വ്യോമാക്രമണം

സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഡമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമായിരുന്നു ആക്രമണമെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന പറയുന്നു. വിമാനത്താവളത്തില്‍ പതിക്കുന്നതിന് മുമ്പ് മിസൈലുകള്‍ സിറിയ വെടിവെച്ചിട്ടെങ്കിലും രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഡമസ്‌കസിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ വിമത ഗ്രൂപ്പാണ് പ്രതികരിച്ചത്. ഡമസ്‌കസില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 13നും സമാന രീതിയില്‍ ഡമസ്‌കസില്‍ വവ്യോമാക്രമം നടന്നിരുന്നു. എന്നാല്‍, തങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ലെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം. തെക്കന്‍ ഗസ്സയിലെ റാഫയിലാണ് മിസൈലുകള്‍ പതിച്ചത്.

Back to Top