22 Sunday
December 2024
2024 December 22
1446 Joumada II 20

ഗസയില്‍ ഫിലിം ഫെസ്റ്റിവല്‍

അധീശത്വത്തിന്റേയും ഏറ്റ് മുട്ടലുകളുടേയും മരണങ്ങളുടേയും വാര്‍ത്തകള്‍ മാത്രം പുറത്ത് വരുന്ന ഗസയില്‍ നിന്നുള്ള വ്യത്യസ്തമായ ഒരു വാര്‍ത്തയും കൊണ്ടായിരുന്നു മിഡില്‍ ഈസ്റ്റ് പത്രങ്ങള്‍ കഴിഞ്ഞയാഴ്ചയില്‍ പുറത്തിറങ്ങിയത്. ഗസയിലെ അധിനിവേശ നഗരമായ റാമല്ലയില്‍ ആരംഭിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ വാര്‍ത്തയായിരുന്നു അത്. കല മനുഷ്യന്റെ ജീവിതവുമായി അത്ര മേല്‍ ചുറ്റിക്കിടക്കുന്നതിന്റെ തെളിവാണ് ഈ വാര്‍ത്തയെന്നാണ് സിനിമാപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ നാല്പത് വര്‍ഷമായി ഗസയില്‍ സിനിമാ പ്രദര്‍ശനങ്ങള്‍ നടക്കുന്നില്ല. സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ കലകള്‍ക്ക് സ്ഥാനമില്ലെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് മാനസികോല്ലാസത്തിനും ആരോഗ്യത്തിനും കല അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. പോരാട്ട വീര്യങ്ങളെ ത്രസിപ്പിച്ച് നിര്‍ത്താനുള്ള കഴിവ് കലക്കുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഫലസ്തീന്‍ കള്‍ച്ചറല്‍ സെന്റര്‍, റെഡ് ക്രസന്റ് സൊസൈറ്റി ഹാള്‍ എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവല്‍നടക്കുന്നത്.  60 ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഇവ ഫലസ്തീന്‍ ജനതക്ക് പുതിയൊരു അനുഭവമായിരിക്കുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ 20 സിനിമകള്‍ക്ക് സണ്‍ബേഡ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വലിയ സിനിമകളെക്കൂടാതെ ചെറുസിനിമകളും ഡോക്യുമെന്ററികളും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
Back to Top