27 Tuesday
January 2026
2026 January 27
1447 Chabân 8

ഗള്‍ഫ് ഇന്ത്യക്കാരെ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ അവഗണിക്കുന്നു -ജി സി സി ഇസ്‌ലാഹീ സംഗമം


കോഴിക്കോട്: തൊഴില്‍ തേടി നാട് വിട്ട് മണലാരണ്യത്തില്‍ കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം നിറക്കുന്ന ഗള്‍ഫ് ഇന്ത്യക്കാരോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണന തുടരുകയാന്നെന്ന് ജി സി സി രാജ്യങ്ങളിലെ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം കുറ്റപ്പെടുത്തി. കേരളത്തിന്റെ സമ്പദ്ഘടനക്ക് കരുത്ത് പകരുന്ന ഗള്‍ഫ് മലയാളികള്‍ ജോലി നഷ്ടപ്പെട്ടോ രോഗികളായോ മറ്റോ തിരിച്ചെത്തിയാല്‍ അവരെ പുനരധിവസിപ്പിക്കാനുള്ള ക്രിയാത്മക പദ്ധതികളൊന്നും നാളിതുവരെയായി നടപ്പിലാക്കിയിട്ടില്ല. കിട്ടുന്ന അവധിക്ക് നാട്ടില്‍ വന്ന് കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്ന് കരുതി വരുന്ന ഗള്‍ഫ് മലയാളികളെ വിമാനകമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടു കൊടുക്കുകയാണ് കേന്ദ്ര- കേരള സര്‍ക്കാറുകള്‍. അവധിക്കാലത്ത് അന്യായമായി യാത്രാകൂലി കൂട്ടുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത അധികാരികളുടെ നടപടിയില്‍ സംഗമം ശക്തമായി പ്രതിഷേധിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി സംഗമം ഉദ്ഘാടനം ചെയ്തു. കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, അബ്ദുല്ലത്തീഫ് നല്ലളം, അസൈനാര്‍ അന്‍സാരി, ബശീര്‍ മാമാങ്കര, എന്‍ എം അബ്ദുല്‍ജലീല്‍, എം ടി മനാഫ്, ഡോ. ജാബിര്‍ അമാനി, വി സി മറിയക്കുട്ടി സുല്ലമിയ്യ, സഹല്‍ മുട്ടില്‍, ഷഹിന്‍ പാറന്നൂര്‍, ഫാത്വിമ ഹിബ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ പ്രസംഗിച്ചു.

Back to Top