30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഖുര്‍ആന്‍ സമ്മേളനം

കണ്ണൂര്‍ ജില്ല വെളിച്ചം സംഗമം ടി പി ഹുസൈന്‍ കോയ ഉദ് ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: മതാചാരങ്ങള്‍ സംഘര്‍ഷഭരിതമാകാതിരിക്കാന്‍ മതവിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് വെളിച്ചം, ബാലവെളിച്ചം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. സമാധാനവും സംതൃപ്തിയും ജീവിത വിശുദ്ധിയും നല്‍കാന്‍ പര്യാപ്തമാകാത്ത വിശ്വാസങ്ങളും ആചാരങ്ങളും പ്രമാണബദ്ധമായി പുനപ്പരിശോധിക്കാന്‍ മത വിശ്വാസികള്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വെളിച്ചം പരീക്ഷാ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പഠന അനുഭവ സെഷന്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസലാം മുട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അതീഖ് റഹ്മാന്‍ ഫൈസി, സി ടി ആയിഷ ടീച്ചര്‍, സി സി ശക്കീര്‍ ഫാറൂഖി, ഫൈസല്‍ ചക്കരക്കല്‍, പി വി അബ്ദുസ്സത്താര്‍ ഫാറുഖി, അബ്ദുല്‍കരീം സലഫി, ജൗഹര്‍ ചാലക്കര, സാജിം ചമ്പാട്, അബ്ദുല്‍അസീസ് കല്ലിക്കണ്ടി, ശഫീഖ് മമ്പറം പ്രസംഗിച്ചു.

Back to Top