30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഖുര്‍ആന്‍ സമ്മേളനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഖുര്‍ആന്‍ സമ്മേളന പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇസ്‌ലാഹിസെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹിസെന്റര്‍ ഡിസംബറില്‍ നടത്താനിരിക്കുന്ന ഖുര്‍ആന്‍ സമ്മേളന പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അബൂബക്കര്‍ സാഹിബിന് രജിസ്‌ട്രേഷന്‍ കൂപ്പണ്‍ നല്‍കി ഇസ്‌ലാഹിസെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. ‘ഖുര്‍ആന്‍ വഴി നടത്തുന്നു’ എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 21 ന് നടക്കുന്ന സമ്മേളനത്തില്‍ ഖത്തറിലെയും നാട്ടിലെയും പ്രഗത്ഭ പണ്ഡിതന്മാര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള മേഖലാ ക്യൂ എല്‍ എസ് – വെളിച്ചം സംഗമങ്ങള്‍ നടക്കുകയാണ്.
സമ്മേളനത്തോടനുബന്ധിച്ച് ഖുര്‍ആന്‍ സെമിനാറുകള്‍, അയല്‍കൂട്ടങ്ങള്‍, മുഖാമുഖങ്ങള്‍, ടീന്‍സ് മീറ്റ്, ഇന്‍സ്ട്രക്‌റ്റേഴ്‌സ്മീറ്റ്, സ്‌നേഹ സംഗമങ്ങള്‍, അയല്‍കൂട്ടങ്ങള്‍, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ജന. കണ്‍വീനര്‍ സിറാജ് ഇരിട്ടി എന്നിവര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 66761747, 55926300 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Back to Top