ഖുര്‍ആന്‍; വൈജ്ഞാനിക നവോത്ഥാനത്തിന് കരുത്തേകുക: വെളിച്ചം സമ്മേളനം
എറണാകുളം ജില്ല വെളിച്ചം സംഗമം ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: മാനവലോകത്ത് പരിവര്‍ത്തനത്തിനും നവോത്ഥാനത്തിനും ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍, വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്തേകുന്നതാണെന്നും വെളിച്ചം ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന സമിതി നടത്തിവരുന്ന വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഏഴാമത് സംഗമവും ഖുര്‍ആന്‍ സമ്മേളനവും ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അന്‍വര്‍, ഫര്‍ഹ കൊച്ചി, ബി എം സിയാസ് എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സമ്മേളനത്തില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസ്മായില്‍ കരിയാട്, ഇര്‍ഷാദ് സ്വലാഹി, കെ കെ ഹുസൈന്‍ സ്വലാഹി, ഷിയാസ് സലഫി, ഹാഫിസ് ഇക്‌റാം അലി പ്രസംഗിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ക്യു എല്‍ എസ് പരീക്ഷാ വിജയികളെയും കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി വെളിച്ചം, ബാലവെളിച്ചം ജില്ലാതല വിജയികളെയും ആദരിച്ചു. സമാപന സമ്മേളനം കെ ജെ യു സംസ്ഥാന ഉപാധ്യക്ഷന്‍ സി എം മൗലവി ഉദ്ഘാടനം ചെയ്തു. സിജാദ് കെ ഐ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐ എസ് എം ജില്ലാ സെക്രട്ടറി അയ്യൂബ് എടവനക്കാട്, സാബിഖ് മാഞ്ഞാലി, സജ്ജാദ് ഫാറൂഖി, ഫഹീം കൊച്ചി, അന്‍സാര്‍ അലി, ജവാദ് അഹ്‌സന്‍, ഫിറോസ് കൊച്ചി, സുബൈദ സുല്ലമിയ്യ പ്രസംഗിച്ചു.
