ഖുര്ആന് പഠിതാക്കളുടെ സംഗമം
ഇന്ത്യന് ഇസ്ലാഹി സെന്റര് നല്കിയ സ്വീകരണത്തില് ദയാബായിക്ക് ഉപഹാരം കൈമാറുന്നു
വണ്ടൂര്: മണ്ഡലം പരിധിയിലുള്ള വിവിധ പ്രദേശങ്ങളില് വെളിച്ചം ഖുര്ആന് പഠിതാക്കളുടെ സംഗമം നടത്തി. കരുവാരക്കുണ്ടില് നടന്ന സംഗമം സുഹ്റ നജാത്തിയ ഉല്ഘാടനം ചെയതു. എം അലവി സമ്മാനങ്ങള് വിതരണം ചെയ്തു. വാണിയമ്പലം ചെമ്മാനത്ത് കെ എന് എം മണ്ഡലം പ്രസിഡണ്ട് എം അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പൂങ്ങോട് പ്രഭാഷണം നടത്തി. വണ്ടൂര് പുളിക്കലില് നടന്ന സംഗമം വാര്ഡ് മെമ്പര് പി രാധിക ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡണ്ട് ജൗഹര് അയനിക്കോട് പ്രഭാഷണം നടത്തി. വണ്ടൂര് കോഴിപറമ്പില് നടന്ന സംഗമം കെ എന് എം ജില്ലാ സെക്രട്ടറി അബ്ദുല്കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സക്കീന അന്വാരിയ്യ പ്രഭാഷണം നടത്തി. നടുവത്ത് നടന്ന സംഗമം ഡോ. മന്സൂര് അമീന് ഉദ്ഘാടനം ചെയ്തു. മുനീര് ഹാദി പ്രഭാഷണം നടത്തി. വണ്ടൂര് ടൗണില് നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സാജിദ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദ് പ്രഭാഷണം നടത്തി. വണ്ടൂര് പള്ളിക്കുന്നില് ടി ടി ഫിറോസ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ഗഫൂര് സ്വലാഹി പ്രഭാഷണം നടത്തി. തെക്കുംപുറത്ത് നടന്ന സംഗമം അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്തു. പി എം എ ഗഫൂര് പ്രഭാഷണം നടത്തി.
വിവിധ ഏരിയകളില് ബി സിദ്ദീഖ്, റഷീദലി, മുജീബ് റഹ്മാന്, എം ആസാദ്, എ കെ സക്കീര്, സാഹിര് മോന്, തസ്ലീം, കെ കെ തബ്ശീര്, സജില്, മുജീബ് നടുവത്ത്, നജ്മുന്നീസ, ഷംസാദ്, അസ്കര് കാപ്പില് നേതൃത്വം നല്കി.
