15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഖുര്‍ആന്‍ പഠനസംഗമവും അവാര്‍ഡ് വിതരണവും

മാട്ടൂല്‍:  ഐ എസ് എം മാട്ടൂല്‍ നോര്‍ത്ത് ശാഖ ‘വെളിച്ചം’, മിസ്ബാഹ് വിജ്ഞാന പരീക്ഷ വിജിയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പഠനസംഗമവും  മാട്ടൂല്‍ നോര്‍ത്ത് എന്‍ എം യു പി സ്‌കൂളില്‍ സംഘടിപ്പിച്ചു. കെ എന്‍ എം  മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.  സി ടി ആഇശ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ‘കണ്ണീരൊ പ്പാന്‍ കൈകോര്‍ക്കാം’ പദ്ധതിയുടെ പ്രഖ്യാപനം വാര്‍ഡ് അംഗം വി പി കെ അബ്ദുസ്സസലാം നിര്‍വഹിച്ചു. കെ എന്‍ എം ശാഖാ പ്രസിഡന്റ് കെ പി ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. കെ എം മുത്തലിബ്, കെ വി മുഹ്‌സിന്‍, പി വി റബീഹ്, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, പി ടി പി മുസ്തഫ, വി വി മഹമൂദ് പ്രസംഗിച്ചു.
Back to Top