1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഖുര്‍ആനിന്റെ ജീവിത ദര്‍ശനം അതുല്യം: നൗഷാദ് കാക്കവയല്‍

ശൈഖ് അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹ്മൂദ് സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തുന്നു.

ദോഹ: ദൈവിക ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന അതിമഹത്തായ ജീവിത ദര്‍ശനം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് നൗഷാദ് കാക്കവയല്‍ ആഹ്വാനം ചെയ്തു. ശൈഖ് അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹ്മൂദ് സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവല പാരായണത്തിന് അപ്പുറം കല്‍പനകള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സന്നദ്ധരായാല്‍ മാത്രമേ യഥാര്‍ഥ ആസ്വാദനം ലഭിക്കുകയുള്ളൂ. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന നന്മകള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ വിശ്വാസികള്‍ മത്സരിക്കുമ്പോള്‍ മാത്രമാണ് റമദാന്‍ സാര്‍ത്ഥകമാവുകയെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയിലെ പത്തൊമ്പതാം മൊഡ്യൂളില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ജലീല്‍ മദനി വയനാട്, മുഹമ്മദലി ഫാറൂഖി, അബ്ദുല്‍ ഹക്കീം മദനി, മുജീബ് റഹ്മാന്‍ മദനി പ്രസംഗിച്ചു.

Back to Top