ഖത്തറിനെ അധീനതയിലാക്കാന്‍ ഉപജാപമെന്ന് ആരോപണം
ഖത്തറിനെ ആക്രമിച്ച് വരുതിയിലാക്കാന്‍ സൗദി,യു എഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപജാപം നടത്തുന്നതായി മുന്‍ വൈറ്റ് ഹൗസ് ചീഫ് സ്റ്റ്രാറ്റജിസ്റ്റ് സ്റ്റീവ് ബാന്നന്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഒരു പൊള്ളുന്ന വാര്‍ത്ത. കഴിഞ്ഞ മേയില്‍ റിയാദില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറബ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഖത്തറിനെ അധീനതയിലാക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യു എഇ, സൗദി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് താനും കൂടിപ്പോയിരുന്നെന്നും ബാന്നന്‍ പറഞ്ഞു. റാഡിക്കല്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്ന സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമായി പണം നല്‍കുന്നത് ഈ രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന ട്രംപ് പറഞ്ഞതായും ബാന്നന്‍ പറഞ്ഞു. ട്രംപിന്റെ നിര്‍ദേശങ്ങളെ ഈ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.