24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഖത്തര്‍ എം ജി എം ദഅ്‌വാ  സമ്മേളനം സമാപിച്ചു

ദോഹ: സ്ത്രീയെ മറക്കുള്ളിലും മുറിക്കുള്ളിലും തളച്ചിടണമെന്ന അരാചകത്വത്തിന്നെതിരെ ശക്തമായ നിലപാടെടുത്ത മതമാണ് ഇസ്‌ലാമെന്ന് എം ജി എം ഖത്തര്‍ ദഅ്‌വാ സമ്മേളനം അഭിപ്രായപ്പെട്ടു. പ്രഫ. സി ഹബീബ ഉദ്ഘാടനം ചെയ്തു. സൈനബ ശറഫിയ്യ പ്രഭാഷണം നടത്തി. സ്ത്രീ കേവലംസുഖഭോഗത്തിനും ഉപഭോഗത്തിനുമുള്ള വസ്തു മാത്രമല്ലെന്നും അവളുടെ ഇഛാശക്തിയെയും കര്‍മ്മശേഷിയേയും അടുക്കളയില്‍ മാത്രം തളച്ചിടപ്പെടേണ്ടതല്ലെന്നും അവര്‍ പറഞ്ഞു. എം ജി എം അംഗങ്ങളുടെ ഗാനാലാപനവും അംന ഷൗക്കത്തലിയുടെ ദൃശ്യാവിഷ്‌ക്കാരവും ശ്രദ്ധേയമായി. വിമന്‍ ഇന്ത്യ വൈ.പ്രസിഡന്റ് കെ സി മെഹര്‍ബാന്‍, ഷഹന ഇല്യാസ്, എം ജി എം പ്രസിഡന്റ് ജമീല നാസര്‍, ജന.സെക്രട്ടറി കെ ടി സബിത, സൈനബ അന്‍വാരിയ, ജഹനാസ്, അംന, ഷമീന പ്രസംഗിച്ചു.

Back to Top