15 Wednesday
July 2026
2026 July 15
1448 Mouharrem 29

ക്യു എല്‍ എസ് ആരംഭിച്ചു

കുവൈത്ത്: വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയെ ഒന്നാകെ അഭിസംബോധന ചെയ്യുകയും കാലദേശ ഭേദമന്യെ അവര്‍ക്കാവശ്യമായ മാര്‍ഗദര്‍ശനം നല്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ക്യു എല്‍ എസ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍അസീസ് സലഫി പറഞ്ഞു. ജലീബ് ഏരിയയില്‍ ആരംഭിച്ച ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് അബ്ദുര്‍റഹ്മാന്‍ പ്രഭാഷണം നടത്തി. ഐ ഐ സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് മദനി, ഉമ്മര്‍കുട്ടി, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാന്‍ പ്രസംഗിച്ചു.
Back to Top