കോഴിക്കോട് സൗത്ത് ജില്ലാ സര്‍ഗോല്‍സവം സിറ്റി സൗത്ത് ചാമ്പ്യന്മാര്
കോഴിക്കോട് സൗത്ത് ജില്ല സി ഐ ഇ ആര് സര്‍ഗോത്സവ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തില്‍ സമ്മാനം നല്കുന്നു.
കുന്ദമംഗലം: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമാപിച്ച സി ഐ ഇ ആര്- എം എസ് എം സര്‍ഗോല്‍സവത്തില്‍ 353 പോയിന്റ് നേടി കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം ഓവറോള്‍ ചാമ്പ്യന്മാരായി. 216 പോയിന്റോടെ കൊടുവള്ളി ഈസ്റ്റ് രണ്ടാംസ്ഥാനവം 188 പോയിന്റുമായി കൊടുവള്ളി വെസ്റ്റ് മണ്ഡലം മൂന്നാംസ്ഥാനവും നേടി. 5 വിഭാഗങ്ങളിലായി 600 ഓളം സര്ഗപ്രതിഭകള് മാറ്റുരച്ച സര്‍ഗോല്‍സവം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന വാസുദേവ് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡണ്ട് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തില്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി എം അബ്ദുറശീദ് മടവൂര്‍, പ്രോഗ്രാം കണ്‍വീനര്‍ യഹ്യ മലോറം, ഐ എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് നരിക്കുനി, പി സി അബ്ദുറഹിമാന്, ശുക്കൂര്‍ കോണിക്കല്‍, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, തന്‍വീര്‍ കുന്ദമംഗലം, സി കെ മുഹമ്മദ് കുട്ടി, പി അബ്ദുറഹിമാന് സുല്ലമി, സത്താര്‍ ഓമശ്ശേരി, നസീല്‍ ചാലിയം, എന്‍ പി അബ്ദുറശീദ് മടവൂര്‍ പ്രസംഗിച്ചു.
