7 Saturday
March 2026
2026 March 7
1447 Ramadân 18

കോട്ടയം ജില്ല ഖുര്‍ആന്‍ സമ്മേളനം

കോട്ടയം ജില്ല ഖുര്‍ആന്‍ സമ്മേളനം കെ ജെ യു ട്രഷറര്‍ സി എം മൗലവി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: ഖുര്‍ആനിന്റെ ആശയങ്ങളിലേക്ക് ഇറങ്ങുന്നേരം മനസ്സമാധാനവും ശാന്തിയും പ്രാപിക്കാനാകുമെന്നും ദൈവിക കല്‍പനകളെ ധിക്കരിച്ചതിന്റെ അനന്തര ഫലങ്ങളാണ് ഇന്ന് ചില ദിക്കുകളില്‍ കാണുന്ന അശാന്തിയുടെ കാരണമെന്നും കോട്ടയം ജില്ല കെ എന്‍ എം സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു. ഏതൊരു വിഷയത്തിനും മാതൃകാപരമായ പരിഹാര കാഴ്ചപ്പാടുകളുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ കാണാനാകും. ദൈവീക വചനങ്ങളെ അവഗണിക്കുന്നത് ആപല്‍കരമാണെന്നും നാളെയുടെ നാക്കായി പരിശുദ്ധ വചനങ്ങളെ അടുത്തറിയാന്‍ ശ്രമിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ പി ഷഫീക് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ എ ഹാരിസ് സ്വലാഹി, പി എ ഹാഷിം, പി ഇ ഇര്‍ഷാദ്, ടി എം അബ്ദുസ്സത്താര്‍, ഇ എം സാസിര്‍, വി എ നജീബ് പ്രസംഗിച്ചു.

Back to Top