കൊടുവള്ളി വെസ്റ്റ് മണ്ഡലം ‘ലീഫ്’ ക്യാമ്പ്
നരിക്കുനി: കേരളത്തിലുണ്ടായ സാമൂഹിക നവോത്ഥാനത്തിന്റെ ഗുണഫലങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ ശ്രമങ്ങളെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാഗ്രതയോടെ കാണണെന്ന് കൊടുവള്ളി വെസ്റ്റ് മണ്ഡലം കെ എന്‍ എം സംഘടിപ്പിച്ച ‘ലീഫ്’ ക്യാമ്പ് അഭിപ്രായപ്പെട്ടു. നരിക്കുനി നന്മ നിലയത്തില്‍ നടന്ന ക്യാമ്പ് കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ ജോ. സെക്രട്ടറി ടി പി ഹുസൈന് കോയ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ, ജില്ലാ ഭാരവാഹികളായ പി ടി അബ്ദുല്‍ മജീദ് സുല്ലമി, അബ്ദുല്‍ റശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുറഹ്്മാന് സുല്ലമി, മണ്ഡലം സെക്രട്ടറി എന്‍ പി അബ്ദുര്‍റശീദ്, പ്രൊഫ. പി കെ ഹംസ, കെ അഹ്മദ് കുട്ടി, ടി കെ റഹീം, ജസീല്‍ നരിക്കുനി പ്രസംഗിച്ചു.
