കേരളീയ നവോത്ഥാനം: മലബാറിന്റെ പങ്ക് അവഗണിക്കാനാവാത്തത് – പ്രീ കൊളോക്കിയം
അരീക്കോട് നടന്ന ഐ എസ് എം ജില്ലാ പ്രീ കോളോക്കിയം സാഹിത്യകാരന് പി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു
അരീക്കോട്: മലബാറിന്റെ നവോത്ഥാന സംരഭങ്ങളെ അവഗണിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രം പൂര്‍ണമാവില്ലെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രീ കോളോക്യം അഭിപ്രായപ്പെട്ടു. വൈദേശിക ആധിപത്യത്തിനെതിരെ പോരാടി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രപരമായ പങ്ക് വഹിച്ച മലബാറുകാര്‍ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും പരിവര്‍ത്തനത്തിന് നേതൃത്വം വഹിച്ചതിന്റെ പരിണിത ഫലമായാണ് മുഖ്യധാരയുടെ നേതൃനിരയിലെത്താന്‍ അവര്‍ക്ക് സാധിച്ചതെന്ന് പ്രീ കോളോക്കിയം അഭിപ്രായപ്പെട്ടു. സാഹിത്യകാരന് പി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, ടി കെ ഹംസ, കെ ടി അഷ്റഫ്, സദറുദ്ദീന്‍ വാഴക്കാട്, റിഹാസ് പുലാമന്തോള്‍, സഹീര്‍ വെട്ടം, ആദില്‍ നസീഫ് മങ്കട, നദീര്‍ കടവത്തൂര്‍, സെക്രട്ടറി ശാക്കിര്‍ ബാബു കുനിയില്‍, ജില്ലാ സെക്രട്ടറി സമദ് ചുങ്കത്തറ, കെ പി അബ്ദുറഹിമാന് സുല്ലമി, നൂറുദ്ദീന്‍ എടവണ്ണ, ശമീര്‍ പത്തനാപുരം, എം കെ അമീര്‍ സ്വലാഹി, സമദ് ചാത്തല്ലൂര്‍, ലത്തീഫ് മംഗലശ്ശേരി, അലി പത്തനാപുരം, നജ്മുദ്ദീന് വഴിക്കടവ്, അബ്ദുല്‍കരീം വല്ലാഞ്ചിറ പ്രസംഗിച്ചു.
