4 Wednesday
March 2026
2026 March 4
1447 Ramadân 15

കെ എന്‍ എം സിറ്റിസണ്‍സ് സ്‌ക്വയര്‍

കീഴുപറമ്പ് പഞ്ചായത്ത് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കമ്മിറ്റി സംഘടിപ്പിച്ച സിറ്റിസണ്‍സ് സ്‌ക്വയര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്യുന്നു

കുനിയില്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന പേരില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി കുനിയില്‍ ന്യൂബസാറില്‍ സിറ്റിസണ്‍സ് സ്‌ക്വയര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇസ്മാഈല്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി പ്രഭാഷണം നടത്തി. പ്രസിഡന്റ് ഇ എ ബശീര്‍ മൗലവി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പ്രഫ. കെ എ നാസര്‍, എം ഇ റഹ്മത്തുല്ല, എം റഹ്മത്തുല്ല, കെ അലി അന്‍വാരി, കെ ടി യൂസുഫ്, എ വീരാന്‍ കുട്ടി പ്രസംഗിച്ചു.

Back to Top