1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)  മലപ്പുറം വെസ്റ്റ് ജില്ല പ്രവര്‍ത്തകസമിതി

മലപ്പുറം വെസ്റ്റ് ജില്ല കെ എന്‍ എം പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: സ്ത്രീസമൂഹത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൗരോഹിത്യ നിലപാട് മാറ്റേണ്ടിവരുമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ല പ്രവര്‍തക സമിതി യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ പഠിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച് ഫത്‌വ ഇറക്കിയവരാണ് മുഖാവരണത്തിനായി വാശി പിടിക്കുന്നത്. ഇസ്‌ലാമിന്റെ പേരില്‍ പിന്തിരിപ്പന്‍ വാദങ്ങളുമായി വന്നവരെയെല്ലാം തിരുത്തിയതാണ് ചരിത്രമെന്നും സംഗമം വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. പി പി ഖാലിദ്, മൂസക്കുട്ടിമദനി, മൊയ്തീന്‍ സുല്ലമി, സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍, ആബിദ് മദനി, ടി കെ എന്‍ നാസര്‍, അസീസ് തിരൂരങ്ങാടി, ഇ ഒ ഹമീദ്, സി വി ലത്തീഫ് പ്രസംഗിച്ചു
Back to Top